പരിയാരം: നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി
കൊച്ചി: പരിയാരം മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു.
പരിയാരത്തെ എംബിബിഎസ് കോഴ്സിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ (ഐഎംസി) അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് കാണിച്ച് കോളേജിലെ എംബിബിഎസ് കോഴ്സ് പൂര്‍ത്തിയാക്കിയ ദീപക് അരവിന്ദും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി മാര്‍ച്ച് 16 വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഐഎംസി നിഷ്കര്‍ഷിക്കുന്ന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് നീതീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.












Click it and Unblock the Notifications