ബാലകൃഷ്ണപിള്ള കീഴടങ്ങി
തിരുവനന്തപുരം:മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള വിജിലന്‍സ് കോടതി മുമ്പാകെ കീഴടങ്ങി. മാര്‍ച്ച് 16 വെള്ളിയാഴ്ച രാവിലെ 10 നാണ് ബാലകൃഷ്ണപിള്ള വിജിലന്‍സ് കോടതിയിലെത്തിയത്. അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ കോടതി മുമ്പാകെ കീഴടങ്ങുന്നതായി പിള്ള അറിയിച്ചു.
ഇദ്ദേഹത്തിനെതിരെ കോടതി പുറപ്പെടുവിച്ചിരുന്ന അറസ്റ് വാറണ്ടിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. വെള്ളിയാഴ്ച ബാലകൃഷ്ണപിള്ളയെ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കര്‍ണാടകത്തിലെ ഗ്രാഫൈറ്റ് കമ്പനിക്ക് വൈദ്യുതി വിറ്റ ഇടപാടില്‍ അഴിമതി ആരോപിച്ച് പ്രത്യേക കോടതി ബാലകൃഷ്ണ പിള്ളക്ക് ഒരു കൊല്ലത്തെ തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെ അദ്ദേഹം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 19 തിങ്കളാഴ്ച പരിഗണനയ്കു വരും.












Click it and Unblock the Notifications