മുംബൈയില്‍ വന്‍ വ്യാ പാര മേള
മുംബൈ: മുംബൈയില്‍ വന്‍ കച്ചവടമേള സംഘടിപ്പിക്കുമെന്ന് മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബാല്‍ അറിയിച്ചു. ദുബായിലും സിങ്കപ്പൂരിലും നടന്ന വാണിജ്യോത്സങ്ങളുടെ മാതൃകയിലാണ് മുംബൈയില്‍ വ്യാ പാര മേള സംഘടിപ്പിക്കുന്നത്.
ദുബായില്‍ നടന്നതുപോലുള്ള ഡ്യൂട്ടി-ഫ്രീ വാണിജ്യോത്സവമായിരിക്കില്ല ഇതെന്ന് ഭുജ്ബാല്‍ പറഞ്ഞു. എങ്കിലും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തുന്നവരെ ആകര്‍ഷിക്കുന്നതായിരിക്കും വാണിജ്യോത്സവം.
മുംബൈയിലെ പ്രധാനസ്ഥലങ്ങളായ ഓപ്പറ ഹൗസ്, ലിങ്കിംഗ് റോഡ്, ഫാഷന്‍ സ്ട്രീറ്റ് എന്നിവ മേളയില്‍ പ്രധാന കച്ചവടകേന്ദ്രങ്ങളായിരിക്കുമെന്ന് മുംബൈ ടൂറിസം കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആഷിഷ് കുമാര്‍ പറഞ്ഞു.
ധാരാളം വിനോദസഞ്ചാരികള്‍ മേളക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications