അവിശ്വാസപ്രമേയം നേരിടാം: അദ്വാനി
ദില്ലി: പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം നേരിടാന്‍ സര്‍ക്കാര്‍ തയാറെന്ന് ആഭ്യന്തരമന്ത്രി എല്‍. കെ. അദ്വാനി.
ആയുധ ഇടപാടിലെ കോഴവിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും സര്‍ക്കാരിന്റെ ഭൂരിപക്ഷം പാര്‍ലമെന്റില്‍ തെളിയിക്കാനും തയാറാണെന്നും അദ്വാനി വ്യക്തമാക്കി. മാര്‍ച്ച് 17 ശനിയാഴ്ച ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്വാനി.
സംഭവത്തെകുറിച്ച് ഒച്ചപ്പാടുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്വാനി കുറ്റപ്പെടുത്തി. ആയുധ ഇടപാടിനെ കുറിച്ച് പാര്‍ലമെന്റില്‍ സംവാദം നടക്കുകയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ കള്ളക്കളികള്‍ വെളിയില്‍ വരുമെന്നും അദ്വാനി പറഞ്ഞു.












Click it and Unblock the Notifications