കൂട്ടുകക്ഷി സര്‍ക്കാരിന് തയാര്‍: കോണ്‍ഗ്രസ്
ബാംഗ്ലൂര്‍: മുന്‍കാലത്തെ നിലപാടില്‍ കാര്യമായ മാറ്റം വരുത്തിക്കൊണ്ട് കൂട്ടുകക്ഷി സര്‍ക്കാരിന് തയാറാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
സമാനചിന്താഗതിയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാമെന്നാണ് മാര്‍ച്ച് 17 ശനിയാഴ്ച ഏഐസിസി സമ്മേളനത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുള്ളത്. പച്മാഡി സമ്മേളനത്തില്‍ കൂട്ടുകക്ഷി മുന്നണിക്ക് വിരുദ്ധമായി എടുത്ത നിലപാട് കോണ്‍ഗ്രസ് തിരുത്തിയിരിക്കുകയാണിപ്പോള്‍. 31 പേജുള്ള രാഷ്ട്രീയ പ്രമേയത്തില്‍ മതേതര കക്ഷികളുമായി സഖ്യമാവാമെന്ന് വ്യക്തമായി പറയുന്നുണ്ട്.
ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിച്ചതിന്റെ വെളിച്ചത്തില്‍ കൂട്ടുകക്ഷി സര്‍ക്കാരുകള്‍ക്ക് അനുകൂലമായുള്ള കോണ്‍ഗ്രസ് തീരുമാനം ശ്രദ്ധേയമാണ്.
മാര്‍ച്ച് 17 ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സാമ്പത്തിക പ്രമേയം ചര്‍ച്ചയ്ക്കെടുത്തു. ഇറക്കുമതി നിയന്ത്രണങ്ങള്‍ നീക്കരുതെന്ന് ബിജെപി സര്‍ക്കാരിനോട് പ്രമേയം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് തുടങ്ങിവച്ച് സാമ്പത്തിക നയങ്ങളാണ് ബിജെപി തുടരുന്നതെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. രാജ്യത്തെ കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണം ലോകവ്യാപാര സംഘടനയല്ലെന്നും സര്‍ക്കാരിന്റെ വികലമായ നയങ്ങളാണെന്നും പ്രമേയം കുറ്റപ്പെടുത്തി.












Click it and Unblock the Notifications