കോണ്‍ഗ്രസ് പടിപടിയായുള്ള സമരത്തിന്
ബാംഗ്ലൂര്‍: ആയുധഇടപാടിലെ കോഴ സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ പടിപടിയായുള്ള നീക്കത്തിലൂടെ വാജ്പേയി സര്‍ക്കാരിനെ വീഴ്ത്താനുള്ള ആയുധമായി ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങളൊരുക്കുന്നു.
വാജ്പേയി സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമഴിച്ചുവിടാനുള്ള സന്ദര്‍ഭമാണിതെങ്കിലും സര്‍ക്കാര്‍ വീണാലും പാര്‍ലമെന്റില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയെ പറ്റി ആശങ്കയുള്ളതുകൊണ്ട് തന്ത്രപരമായ നീക്കങ്ങള്‍ നടത്താനാണ് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ ധാരണയായത്.
വാജ്പേയി സര്‍ക്കാരിനെതിരായ വികാരം ഊതിജ്വലിപ്പിക്കാന്‍ കോഴവിവാദം ആഴ്ചകളോളം ഉപയോഗിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. ഈ വികാരം ഏപ്രിലില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
ദേശീയസുരക്ഷാ ഉപദേശകനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ബ്രജേഷ് മിശ്ര, സ്പെഷ്യല്‍ സെക്രട്ടറി എന്‍.കെ.സിംഗ്, വാജ്പേയിയുടെ വളര്‍ത്തുമകന്‍ രഞ്ജന്‍ ഭട്ടാചാര്യ എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നീക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. സര്‍ക്കാരിനെതിരായ നീക്കത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയാവും കോണ്‍ഗ്രസിന്റെ സര്‍ക്കാര്‍ വിരുദ്ധ നീക്കത്തിന്റെ ആദ്യഘട്ടം.












Click it and Unblock the Notifications