ബിഹാറില്‍ വെടിവയ്പ്പില്‍ 11 മരണം
സിവാന്‍: ബിഹാറിലെ സിവാനില്‍ പൊലീസും ആര്‍ജെഡി എംപിയുടെ അനുയായികളും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പൊലീസുകാരുള്‍പ്പടെ 11 പേര് മരിച്ചു.
രാഷ്ട്രീയ ജനതാദള്‍ എംപി ഷഹാബുദ്ദീന്റെ അനുയായികളും പൊലീസും മാര്‍ച്ച് 16 വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടിയത്. ഷഹാബുദ്ദീന് ഒളിവിലാണ്. ഒരു സബ് ഇന്‍സ്പെക്ടറും കോണ്സ്റബിളുമാണ് കൊല്ലപ്പെട്ട പൊലീസുകാര്‍.
മാര്‍ച്ച് 15 വ്യാഴാഴ്ച ഒരു പരീക്ഷാ സെന്ററില്‍ ചെന്ന ഷഹാബുദ്ദീന് പൊലീസ് എസ്പി സഞ്ജീവ് കുമാറിനെ ആക്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഷഹാബുദ്ദീനെ അറസ്റ് ചെയ്യാന്‍ ചെന്ന പൊലീസ് സംഘത്തിന് നേരെ ഷഹാബുദ്ദിന്റെ അനുയായികള്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂറോളം പൊലീസും അനുയായികളും തമ്മില്‍ പരസ്പരം വെടിവയ്പ്പും കല്ലേറും നടന്നു.
മാര്‍ച്ച് 17 ശനിയാഴ്ച സിവാനില്‍ റാഞ്ചിയില്‍ നിന്നുമെത്തിയ പട്ടാളവും അര്‍ദ്ധസൈനിക വിഭാഗവും ഫ്ലാഗ് മാര്‍ച്ച് നടത്തി.