ബൂത്തുകളില്‍ നിന്നുള്ള കോളിന് 100 കിലോമീറ്ററിന് മുകളില്‍ സര്‍വീസ്ചാര്‍ജ്
ദില്ലി: നൂറു കിലോമീറ്റര്‍ മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരമുള്ള സ്ഥലങ്ങളിലേക്ക് നഗരങ്ങളിലെ ബുത്തുകളില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ രണ്ട് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഗ്രാമങ്ങളില്‍ സര്‍വീസ് ചാര്‍ജ് ഒരു രൂപയായിരിക്കും.
ടെലഫോണ്‍ ബൂത്തുടമകളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം കേന്ദ്രവാര്‍ത്താ വിനിമയമന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. 100 കിലോമീറ്റര്‍ വരെ ദൂരമുള്ള സ്ഥലങ്ങളിലേക്ക് വിളിക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.
ബൂത്തുടമകള്‍ക്കുള്ള കമ്മിഷന്‍ ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ 16.6 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് കമ്മിഷന്‍ വര്‍ധിപ്പിക്കുന്നത്.
ഫാക്സ്മെഷീനുകള്‍ക്ക് ലൈസന്‍സ് ഫീ നിര്‍ത്തലാക്കാനും സെക്യൂരിറ്റിയായി നല്‍കുന്ന തുകയ്ക്ക് പലിശ നല്‍കാനും തീരുമാനമായി.












Click it and Unblock the Notifications