നിയമസഭാ ചരിത്രത്തിന് സിഡി റോം
തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തെ കുറിച്ചുള്ള സിഡി റോം മാര്‍ച്ച് 20 ചൊവാഴ്ച പുറത്തിറക്കും.
112 വര്‍ഷം പഴക്കമുള്ള കേരള നിയമസഭയുടെ സവിശേഷതകളും സമ്മേളനങ്ങളുടെ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും സിഡി റോമെന്ന് നിയമസഭാ സ്പീക്കര്‍ എം. വിജയകുമാര്‍ മാര്‍ച്ച് 17 ശനിയാഴ്ച അറിയിച്ചു. പ്രധാന വ്യക്തികളെ കുറിച്ചും നിയമസഭയിലെ ചടങ്ങുകളെ കുറിച്ചും സിഡി റോമില്‍ പ്രതിപാദിക്കുന്നുണ്ട്.
സിഡി റോമിനൊപ്പം സഹസ്രാബ്ദ സുവനീറും പുറത്തിറക്കുന്നുണ്ട്. നിയമസഭയുടെ ആദ്യ സമ്മേളനം നടന്ന വിജെടി ഹാളിന്റെ പരിസരത്ത് നിയമസഭാ ചരിത്രം പ്രതിപാദിക്കുന്ന ശിലാഫലകവും അനാഛാദനം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു.
നിയമസഭയെ കുറിച്ചുള്ള വെബ്സൈറ്റ് തയാറാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications