പരിവര്‍ത്തനയാത്രയുടെ സമാപനം: അദ്വാനിയെത്തും
തിരുവനന്തപുരം: ബിജെപിയുടെ പരിവര്‍ത്തനയാത്രയുടെ സമാപനത്തോടനുബന്ധിച്ച് മാര്‍ച്ച് 17 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പങ്കെടുക്കും.
കേന്ദ്രഗ്രാമവികസനമന്ത്രി വെങ്കയ്യനായിഡു, റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ എന്നിവരും സമാപനച്ചടങ്ങില്‍ പങ്കെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്‍ നയിക്കുന്ന ജാഥയ്ക്ക് വന്‍റാലിയോടെയാണ് സമാപനം കുറിക്കുന്നത്. മാര്‍ച്ച് ഒന്നിന് കാസര്‍കോട്ടാണ് ജാഥ തുടങ്ങിയത്.












Click it and Unblock the Notifications