സംസ്ഥാനവ്യാപകമായി എല്‍ഡിഎഫ് ധര്‍ണ
തിരുവനന്തപുരം:ആയുധഇടപാടിലെ കോഴയെ കുറിച്ചുള്ള തെഹല്‍കാ.കോമിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ കേന്ദ്രമന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് മാര്‍ച്ച് 17 ശനിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ധര്‍ണയും പൊതുയോഗവും തുടങ്ങി.
മാര്‍ച്ച് 16 വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് ഉന്നതസമിതി യോഗത്തിനു ശേഷം കണ്‍വീനര്‍ വി.എസ്.അച്ചുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. അഴിമതിക്കാരായ മന്ത്രിമാര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടു.
ബംഗാരു ലക്ഷ്മണ്‍ ഒരു ലക്ഷം രൂപ വാങ്ങിയത് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്റെ പ്രസ്താവന അപഹാസ്യമാണ്. ലക്ഷ്മണ്‍ പണം വാങ്ങിയതിലൂടെ പ്രകടിപ്പിച്ചത് പണത്തോടുള്ള ബിജെപിയുടെ ആര്‍ത്തിയാണ്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ് പ്രകടനപത്രിക 23ന് പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ ലിസ്റ് 25ന് പ്രഖ്യാപിക്കും.












Click it and Unblock the Notifications