Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പി നാരായണന് സംസ്ഥാനം നഷ്ടപരിഹാരം നല്‍കണം

ദില്ലി: ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നല്‍കാനുള്ള മുഴുവന്‍ നഷ്ടപരിഹാര തുകയും സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കേണ്ടി വരും.

ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഇടക്കാലാശ്വാസമായി 10 ലക്ഷം രൂപ രണ്ട് മാസത്തിനകം നല്‍കണമെന്ന് മാര്‍ച്ച് 14 ബുധനാഴ്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായാണ് സുപ്രീ കോടതി കണ്ടെത്തിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ നടപടികളെ കേന്ദ്ര സര്‍ക്കാര്‍ അനുകൂലിച്ചില്ലെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു. ഇതിനാലാണ് മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടക്കാലാശ്വാസമായി ലഭിക്കുന്ന തുക ഭാവിയില്‍ ലഭിച്ചേക്കാവുന്ന നഷ്ടപരിഹാര തുകയില്‍ വകകൊള്ളിക്കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഐപിസി 500 പ്രകാരം നമ്പി നാരായണനെതിരെ കേസ് ഫയല്‍ ചെയ്ത പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നടപടിയെയും കമ്മീഷന്‍ വിമര്‍ശിക്കുന്നു. ഇക്കാര്യം സര്‍ക്കാര്‍ വെളിപ്പെടുത്താത്തതിനെയും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു. നമ്പിയോട് ശത്രുതാപരമായ നിലപാടാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കുമുള്ളതെന്ന് ഇത് കാണിക്കുന്നതായി കമ്മീഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു.

നമ്പി നാരായണന്‍ 1994 നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ മാത്രമേ തങ്ങളുടെ കസ്റഡിയില്‍ ഉണ്ടായിരുന്നുള്ളു എന്നതിനാല്‍ മനുഷ്യാവകാശ ലംഘനത്തിന് തങ്ങള്‍ ഉത്തരവാദികളല്ലെന്ന കേരളാ പൊലീസിന്റെ വാദം കമ്മീഷന്‍ തള്ളിക്കളഞ്ഞു. സുപ്രീം കോടതിയും ഈ വാദം പരിഗണിച്ചിരുന്നില്ല.

ഇല്ലാത്ത ചാരക്കേസില്‍ പെടുത്തി ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനാണ് നമ്പി നാരായണന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+