ആലപ്പടമ്പ മികച്ച പഞ്ചായത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു. മഞ്ചേരിയാണ് മികച്ച മുനിസിപ്പാലിറ്റി.
മികച്ച പഞ്ചായത്തിനുള്ള സ്വരാജ്ട്രോഫി ആലപ്പടമ്പയ്ക്ക് ലഭിക്കും. കൂടാതെ അഞ്ചു ലക്ഷം രൂപ സമ്മാനത്തുകയായും പ്രത്യേക പദ്ധതികള്‍ക്കായി 25 ലക്ഷം രൂപയും കിട്ടും.
സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിലും കാര്‍ഷിക വികസനത്തിലും മികച്ച ഫലങ്ങളുണ്ടാക്കാന്‍ കഴിഞ്ഞതാണ് ആലപ്പടമ്പയെ സ്വരാജ് ട്രോഫിക്ക് അര്‍ഹമാക്കിയത്. വിവിധ മേഖലകളിലുണ്ടാക്കിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി മികച്ച മുനിസിപ്പാലിറ്റിയായത്.
ഓരോ ജില്ലയിലെയും മികച്ച പഞ്ചായത്തുകള്‍: തിരുവനന്തപുരം-പള്ളിച്ചല്‍, കൊല്ലം-ശൂരനാട് വടക്ക്, പത്തനംതിട്ട-റാന്നി പെരിനാട്, ആലപ്പുഴ-ആര്യാട്, ഇടുക്കി-ബൈസന്‍വാലി, എറണാകുളം-വാളകം, തൃശൂര്‍-ദേശമംഗലം, പാലക്കാട്-തിരുവേഗപ്പുറ, മലപ്പുറം-വളാഞ്ചേരി, കോഴിക്കോട്-മാവൂര്‍, വയനാട്-അമ്പലവയല്‍, കണ്ണൂര്‍-മാങ്ങാട്ടിടം. കാസര്‍കോട്ട് മികച്ച പഞ്ചായത്തിനെ തിരഞ്ഞെടുത്തില്ല.












Click it and Unblock the Notifications