പ്രതിരോധച്ചുമതല ജസ്വന്ത്സിംഹിന്
ദില്ലി: ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയെത്തുടര്‍ന്ന് പ്രതിരോധമന്ത്രിയായി ജസ്വന്ത്സിംഹ് മാര്‍ച്ച് 18 ഞായറാഴ്ച ചുമതലയേറ്റു.
വിദേശകാര്യമന്ത്രിയായ ജസ്വന്ത്സിംഹിന് അധികച്ചുമതലയായാണ് പ്രതിരോധവകുപ്പ് കൂടി നല്കിയിരിക്കുന്നതെന്ന് രാഷ്ട്രപതി ഭവനില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. എന്നാല്‍ മമതാബാനര്‍ജിയും അജിത് പാഞ്ചയും രാജിവച്ച ഒഴിവിലേക്ക് പകരക്കാരെ തീരുമാനിച്ചിട്ടില്ല.
ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനോടുള്ള ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് സമതാപാര്‍ട്ടിയിലെ മൂന്നു കേന്ദ്രമന്ത്രിമാര്‍ കൂടി രാജിനല്കിയിരുന്നു . കൃഷിമന്ത്രി നിതീഷ്കുമാര്‍, റെയില്‍വേ സഹമന്ത്രി ദിഗ്വിജയ് സിംഹ്, ഉപഭോക്തൃകാര്യ സഹമന്ത്രി വി. ശ്രീനിവാസ പ്രസാദ് എന്നിവരാണ് രാജിനല്കിയ കേന്ദ്രമന്ത്രിമാര്‍. എന്നാല്‍ പ്രധാനമന്ത്രി വാജ്പേയി ഇവരുടെ രാജി ഇനിയും സ്വീകരിച്ചിട്ടില്ല.












Click it and Unblock the Notifications