കാണ്‍പൂര്‍ അക്രമം: മരണം 14 ആയി
കാണ്‍പൂര്‍: കാണ്‍പൂരിലെ ഇരുവിഭാഗം ജനങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി. മാര്‍ച്ച് 18 ഞായറാഴ്ച അഞ്ച് പേര്‍ കൂടി മരിച്ചതോടെയാണിത്.
എന്നാല്‍ മരണസംഖ്യ 20 ആയിട്ടുണ്ടെന്നാണ്് അനൗദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. ഖുറാന്‍ കത്തിച്ചതായി വാര്‍ത്ത പരന്നതിനെ തുടര്‍ന്ന ് സ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് (സിമി) നടത്തിയ പ്രകടനം അക്രമാസാക്തമായി. ഇതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്തെങ്ങും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണെങ്കിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊള്ളിവയ്പും കൊള്ളയടിയും ബോംബ് സ്ഫോടനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
മാര്‍ച്ച് 18 ഞായറാഴ്ച ബേക്കോഗഞ്ചിലും ഛമന്‍ഗഞ്ചിലും പൊലീസിനെ ആക്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവച്ചു. ഹിന്ദു-മുസ്ലീം ആരാധനാലയങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുകയാണ്. കാണ്‍പൂര്‍ സംഘര്‍ഷഭരിതമാണെന്ന് പൊലീസ് തന്നെ സമ്മതിക്കുന്നുണ്ട്.












Click it and Unblock the Notifications