സര്‍ക്കാരിനെ താഴെയിറക്കും: സോണിയ
ബാംഗ്ലൂര്‍: ആയുധ ഇടപാട് അഴിമതിയില്‍ മുങ്ങിയിരിക്കുന്ന ബിജെപി സര്‍ക്കാരിനെ പുറത്താക്കാനുള്ള പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി.
സര്‍ക്കാരിനെ താഴെയിറക്കാനുള്ള പദ്ധതി മാര്‍ച്ച് 19 തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബാംഗ്ലൂരില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ മാര്‍ച്ച് 18 ഞായറാഴ്ച സോണിയ പറഞ്ഞു. പാര്‍ട്ടി എംപിമാരുടെ യോഗം തിങ്കളാഴ്ച ദില്ലിയില്‍ ചേര്‍ന്ന് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യും.
ഭരണത്തിലിരിക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം ബിജെപി സര്‍ക്കാരിന് നഷ്ടപ്പെട്ടു കഴിഞ്ഞു. രാജ്യത്തിന്റെ സംസ്കാരവും മതേതരത്വവും സംരക്ഷിക്കുകയെന്നതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് സോണിയ വ്യക്തമാക്കി.
വാജ്പേയി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ സോണിയ നിശിതമായി വിമര്‍ശിച്ചു. കശ്മീരില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വെടിനിര്‍ത്തല്‍ പൂര്‍ണ്ണപരാജയമാണെന്നും സോണിയ കുറ്റപ്പെടുത്തി.












Click it and Unblock the Notifications