നടന്‍ ഗണേശന്‍ സ്ഥാനാര്‍ത്ഥി?
കൊല്ലം: മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ മകനും ചലച്ചിത്രനടനുമായ ഗണേശന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചേക്കും.
കേരളാ കോണ്‍ഗ്രസ് ബിയുടെ ടിക്കറ്റില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതയുള്ള ഗണേശന് വേണ്ടി പത്തനാപുരത്ത് ചുവരെഴുത്തുകള്‍ തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിലെ പൊതുപരിപാടികളിലെല്ലാം ഇപ്പോള്‍ ഗണേശന്റെ സജീവസാന്നിദ്ധ്യമുണ്ട്.
എന്നാല്‍ കേരളാ കോണ്‍ഗ്രസ് ബിക്ക് നല്‍കുന്നതില്‍ യുഡിഎഫിലെ മറ്റ് ഘടകക്ഷികള്‍ക്ക് പ്രത്യേകിച്ച് മാണി ഗ്രൂപ്പിന് എതിര്‍പ്പുണ്ട്. സിപിഐയിലെ പ്രകാശ്ബാബുവാണ് പത്തനാപുരത്തെ സിറ്റിംഗ് എംഎല്‍എ.
അതേസമയം ഗ്രാഫൈറ്റ് കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ബാലകൃഷ്ണപിള്ളയ്ക്ക് ഇക്കുറി മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിള്ളയുടെ മണ്ഡലമായ കൊട്ടാരക്കരയില്‍ തന്നെ ഗണേശന്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. എന്നാല്‍ താന്‍ ഇക്കുറിയും മത്സരരംഗത്തുണ്ടാവുമെന്ന് പിള്ള ആവര്‍ത്തിച്ച് ഉറപ്പിച്ചു പറയുന്നുമുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ ഗണേശന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും അവസാന നിമിഷമാണ് ചിത്രം മാറിയത്.












Click it and Unblock the Notifications