ആനപാപ്പാന്മാര്‍ക്കുള്ള ശമ്പളം കൂട്ടി
തിരുവനന്തപുരം: ആനപാപ്പാന്മാര്‍ക്കുള്ള കുറഞ്ഞ കൂലി വര്‍ദ്ധിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ കൂലിയനുസരിച്ച് ഒന്നാം പാപ്പാന് പ്രതിമാസം 1781 രൂപയും രണ്ടാം പാപ്പാന് 1755 രൂപയും ശമ്പളമായി ലഭിക്കും.
പാപ്പാന്മാര്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കണമെന്ന് മാര്‍ച്ച് 18 ഞായറാഴ്ച ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് ആനയുടമകളോട് ആവശ്യപ്പെടുന്നു. പാപ്പാന്മാര്‍ക്കും അവരുടെ കുടംബാംഗങ്ങള്‍ക്കും സൗജന്യ വൈദ്യസഹായം സര്‍ക്കാര്‍ നല്‍കും. ഇതിനായി പ്രതിവര്‍ഷം 677 രൂപ നല്‍കും.
ആനയുടമകള്‍ പാപ്പാന്മാര്‍ക്ക് നാല് മുണ്ടുകളും തോര്‍ത്തുകളും പ്രതിവര്‍ഷം നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇപ്പോഴുള്ള ആനുകൂല്യങ്ങള്‍ ഇതിലുമധികമാണെങ്കില്‍ അത് തുടരണമെന്നും ഉത്തരവിലുണ്ട്.












Click it and Unblock the Notifications