മനേകയ്ക്കെതിരെ ആനപ്രേമികള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ആന ഉടമകളില്‍ നിന്നും ആനകളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കേന്ദ്ര മന്ത്രി മനേകാ ഗാന്ധിയുടെ ഉത്തരവിനെതിരെ ആനപ്രേമികളുടെ ശക്തമായ പ്രതിഷേധമുയരുന്നു.
ആന ഉടമസ്ഥരില്‍ നിന്നും ആനകളെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയുന്നത് ഒരിക്കലും പ്രായോഗികമല്ലെന്നാണ് ആന ക്ഷേമ സമിതിയുടെ സെക്രട്ടറി കെ. സി. പണിക്കര്‍ പറയുന്നത്. 100 ആനകളെ വളര്‍ത്തിയിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഇപ്പോള്‍ 20 ആനകള്‍ മാത്രമേ ഉള്ളുവെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു.
മനേകയുടെ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന് സംസ്ഥാന വനം മന്ത്രി സി. കെ. നാണു വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആനകള്‍ക്ക് വേണ്ടി ജില്ലകള്‍ തോറുംഅനാഥാലയങ്ങള് തുറക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി അറിയിച്ചു.
ആനകളോടുള്ള പാപ്പാന്മാരുടെ ക്രൂരമായ പെരുമാറ്റമാണ് പ്രധാന പ്രശ്നമെന്ന് പണിക്കര്‍ പറഞ്ഞു. പണ്ട് തൊഴില്‍ നന്നായി പഠിച്ചിരുന്നവരാണ് പാപ്പാന് പണിക്ക് വന്നിരുന്നത്. ആനകളോട് അവര്‍ക്ക് സ്നേഹവുമുണ്ടായിരുന്നു. ഇന്ന് വേറെ തൊഴിലില്ലാത്തതിനാലാണ് പലരും പാപ്പാന് പണിക്ക് വരുന്നത് - പണിക്കര്‍ പറഞ്ഞു.
ആനകളുടെ നേര്‍ക്കുള്ള ക്രൂരത അവസാനിപ്പിക്കുവാന്‍ തക്കതായ നിയമനിര്‍മ്മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പാപ്പാന്മാരുടെ അനാസ്ഥമൂലം മരണമടയുന്ന ആനകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കരുതെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍സ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആന ഉടമസ്ഥര്‍ ഒരിക്കലും ആനകളെ സര്‍ക്കാരിന് കൈമാറില്ലെന്ന് കൊല്ലത്തുള്ള ആനയുടമ ഉണ്ണിക്കൃഷ്ണന് പറഞ്ഞു. ഇത് നിയമമാവുകയാണെങ്കില്‍ ശക്തമായി എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് ഉണ്ണിക്കൃഷ്ണന് പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications