Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനികതല അന്വേഷണം തുടങ്ങി

ദില്ലി: ആയുധ ഇടപാടിലെ കോഴ വിവാദത്തെ കുറിച്ചുള്ള സൈനികതല അന്വേഷണം ആരംഭിച്ചു. ലെഫ്റ്റനന്റ് ജനറല്‍ എസ്. കെ. ജയിന്‍ നയിക്കുന്ന മൂന്നംഗ സംഘത്തിനാണ് അന്വേഷണച്ചുമതല.

മേജര്‍ ജനറല്‍മാരായ മൊഹീന്ദര്‍ പുരിയും എം. മാത്യുവുമാണ് അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍. മാര്‍ച്ച് 19 തിങ്കളാഴ്ചയാണ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ആദ്യപടിയായി തെഹല്‍ക്കയോട് വിവാദവീഡിയോ കാസറ്റുകള്‍ ആവശ്യപ്പെടുമെന്ന് കരസേനാ വൃത്തങ്ങള്‍ അറിയിച്ചു.

സേനയുമായി ബന്ധമില്ലാത്തവര്‍ക്കും സംഘത്തിന് മുമ്പാകെ തെളിവ് നല്‍കാവുന്നതാണ്. അന്വേഷണം പൂര്‍ത്തിയാക്കാനുള്ള നിശ്ചിത കാലാവധിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കഴിവതും വേഗം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+