Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞാന്‍ കുറ്റക്കാരനല്ല: ബ്രജേഷ് മിശ്ര

ദില്ലി: ആയുധ ഇടപാടുമായി തനിക്ക് ബന്ധമൊന്നുമില്ലെന്ന് പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മിശ്ര.

തെഹല്‍ക്കയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മാര്‍ച്ച് 19 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മിശ്ര വ്യക്തമാക്കി. പ്രധാനമന്ത്രിയോ ബിജെപി അദ്ധ്യക്ഷനായിരുന്ന ബങ്കാരു ലക്ഷമണോ തന്നോട് പ്രതിരോധ ഇടപാടുകളെ കുറിച്ച് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും മിശ്ര പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും രണ്ട് വര്‍ഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവുമാണ്. ഇതുവരെയും പ്രധാനമന്ത്രി താനുമായി പ്രതിരോധ ഇടപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും മിശ്ര വ്യക്തമാക്കി. പ്രതിരോധ ഇടപാടുകളിലൂടെ ബിജെപിക്ക് ഫണ്ട് നേടിക്കൊടുക്കുന്ന കാര്യമൊന്നും താനും ബങ്കാരു ലക്ഷമണും തമ്മില്‍ സംസാരിച്ചിട്ടില്ലെന്നും മിശ്ര പറഞ്ഞു.

ആര്‍എസ്എസ് ട്രഷറര്‍ എന്ന് പറയപ്പെടുന്ന ആര്‍. കെ. ഗുപ്തയുമായോ അയാളുടെ മകനുമായോ തനിക്ക് ബന്ധമില്ലെന്നും മിശ്ര വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ മര്യാദ പാലിക്കാത്തതില്‍ ദുഖമുണ്ടെന്ന് മിശ്ര പറഞ്ഞു. ആരോപണവിധേയര്‍ക്ക് വിശദീകരണം നല്‍കാനുള്ള അവസരം പോലും മാധ്യമങ്ങള്‍ നല്‍കിയില്ലെന്ന് മിശ്ര ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+