സുപ്രീം കോടതി ജഡ്ജിയെ നല്‍കാനാവില്ല
ദില്ലി: ആയുധ ഇടപാടിലെ കോഴവിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജിയുടെ സേവനം നല്‍കാനാവില്ലെന്ന് ചീഫ് ജസ്റിസ് എ. എസ്. ആനന്ദ്.
ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കില്ലെന്ന് വിശദമാക്കുന്ന കത്ത് ചീഫ് ജസ്റിസ് എ. എസ്. ആനന്ദ് നിയമവകുപ്പിന് മാര്‍ച്ച് 19 തിങ്കളാഴ്ച അയച്ചു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ഒരു ജഡ്ജിയുടെ സേവനം ലഭ്യമാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.
തെഹല്‍ക ഉയര്‍ത്തിവിട്ട വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജിയുടെ സേവനം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് കിട്ടിയ ശേഷം ജസ്റിസ് ആനന്ദ് സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ജഡ്ജിയുടെ സേവനം വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് സുപ്രീം കോടതി വൃത്തങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications