ഗാന്ധിസമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക്
ദില്ലി: ഗാന്ധിസമ്മാനമായി തനിക്ക് ലഭിച്ച തുക മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് നെല്‍സണ്‍ മണ്ഡേല ഗുജറാത്തിലെ ഭൂകമ്പ ദുരിത ബാധിതര്‍ക്ക് നല്‍കി. 1,06,698 ഡോളറാണ് 2000ത്തിലെ ഗാന്ധിസമ്മാനമായി മണ്ഡേലക്ക് ലഭിച്ചത്.
സമ്മാനതുകയായി ലഭിച്ച ചെക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിച്ചതായി നെല്‍സണ്‍ മണ്ഡേല ഫൗണ്ടേഷന്‍ വക്താക്കള്‍ മാര്‍ച്ച് 19 തിങ്കളാഴ്ച അറിയിച്ചു.
ഗുജറാത്തിലെ ഭൂകമ്പത്തില്‍ ഏറ്റവും ദുരിതം ബാധിച്ച കച്ച് ജില്ലയിലെ ജനങ്ങളുടെ സഹായത്തിനാണ് താന്‍ തുക നല്‍കുന്നതെന്ന് മണ്ഡേല പറഞ്ഞു. മാര്‍ച്ച് 16 വെള്ളിയാഴ്ചയാണ് നെല്‍സണ്‍ മണ്ഡേല രാഷ്ട്രപതി കെ.ആര്‍. നാരായണനില്‍ന ിന്ന് ഗാന്ധിസമ്മാനം ഏറ്റുവാങ്ങിയത്.












Click it and Unblock the Notifications