ആയുധവിവാദം: പാര്‍ലമെന്റില്‍ വീണ്ടും ബഹളം
ദില്ലി: ആയുധകോഴ വിവാദത്തിന്റെ പേരില്‍ മാര്‍ച്ച് 19 തിങ്കളാഴ്ചയും പാര്‍ലമെന്റില്‍ ബഹളം. സഭ തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് ലോക്സഭാ- രാജ്യസഭാനടപടികള്‍ അലങ്കോലപ്പെട്ടു.
ലോക്സഭ മറ്റു നടപടികളിലേക്കു കടക്കാതെ തിങ്കളാഴ്ചയിലെ യോഗം പിരിഞ്ഞപ്പോള്‍ രാജ്യസഭ ഉച്ചയ്ക്ക് 2.30 വരെ സഭാ നടപടികളെല്ലാം നിര്‍ത്തിവച്ചു.
ലോക്സഭ തുടങ്ങിയ ഉടന്‍ തന്നെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷാംഗങ്ങള്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലേക്കിറങ്ങി. ഒരംഗം സ്പീക്കര്‍ക്കു നേരെ കടലാസു കഷണം എറിഞ്ഞത് വിവാദമാവുകയും ചെയ്തു. അപ്പോള്‍ത്തന്നെ ഭരണപക്ഷത്തെ അംഗങ്ങള്‍ പ്രതിപക്ഷത്തിന്റെ അവകാശവാദം ചോദ്യം ചെയ്തതോടെ ബഹളം മൂര്‍ച്ഛിച്ചു. തുടര്‍ന്ന് സ്പീക്കര്‍ യോഗം ഉച്ചവരെ പിരിഞ്ഞതായി പ്രഖ്യാപിച്ചു.
ഉച്ചക്ക് വീണ്ടും യോഗം ചേര്‍ന്നെങ്കിലും ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രസംഗിക്കുന്നതിനിടയില്‍ പ്രതിപക്ഷം വീണ്ടും ബഹളംവച്ചതിനെത്തുടര്‍ന്ന് സ്പീക്കര്‍ യോഗം പിരിഞ്ഞതായി അറിയിച്ചു.












Click it and Unblock the Notifications