സമത മന്ത്രിമാര്‍ രാജി പിന്‍വലിക്കുന്നു
ദില്ലി: ആയുധകോഴ വിവാദത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച മൂന്ന് സമതാപാര്‍ട്ടി മന്ത്രിമാരും രാജി പിന്‍വലിക്കും. മാര്‍ച്ച് 19 തിങ്കളാഴ്ച ജോര്‍ജ് ഫെര്‍ണാണ്ടസ് വാര്‍ത്താലേഖകരെ അറിയിച്ചതാണ് ഇക്കാര്യം.
കൃഷിമന്ത്രി നിതീഷ്കുമാര്‍, റെയില്‍വെ സഹമന്ത്രി ദിഗ്വിജയ് സിംഹ്, ഭക്ഷ്യ സിവില്‍ സപ്ലൈസ് സഹമന്ത്രി വി. ശ്രീനിവാസ പ്രസാദ് എന്നീ മന്ത്രിമാരാണ് രാജി പിന്‍വലിക്കുന്നത്.
മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ വീട്ടില്‍ നടന്ന സമതാപാര്‍ട്ടി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മന്ത്രിമാര്‍ രാജി പിന്‍വലിക്കാനുള്ള തീരുമാനമായത്.
ആയുധ കോഴ വിവാദത്തെത്തുടര്‍ന്ന് മന്ത്രിസ്ഥാനത്തു നിന്ന് രാജിവെക്കേണ്ടിവന്ന പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനോട് അനുഭാവം പ്രകടിപ്പിച്ചാണ് ഈ മൂന്ന് മന്ത്രിമാരും രാജിവച്ചിരുന്നത്.












Click it and Unblock the Notifications