തിരുവനന്തപുരത്ത് വാഹനാപകടം: 3 മരണം
നെയ്യാറ്റിന്‍കര: പള്ളിച്ചലിന് സമീപം ദേശീയപാതയില്‍ ലോറിയും മാരുതിവാനും കൂട്ടിയിടിച്ച് മാര്‍ച്ച് 19 തിങ്കളാഴ്ച മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും വാനിലെ യാത്രക്കാരാണ്.
വെണ്‍പകല്‍ കിടയറക്കോണത്തെ പി.ജെ. പത്മകുമാര്‍ (31), നെയ്യാറ്റിന്‍കര അത്താഴമംഗലത്തെ കെ. രവീന്ദ്രനാഥ് (55), വാന്‍ ഡ്രവൈര്‍ കിടങ്ങാവിള ചെമ്പനവിള വീട്ടില്‍ സുരേഷ് കുമാര്‍ (27) എന്നിവരാണ് മരിച്ചത്. വെണ്‍പകല്‍ കാര്‍ത്തികയില്‍ എം. ശശിധരന്‍ നായരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്തു നിന്ന് വരികയായിരുന്ന മാരുതിവാന്‍ തിരുവനന്തപുരത്തേക്ക് മണല്‍ കയറ്റി വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു.
ഗായത്രിയാണ് മരിച്ച പത്മകുമാറിന്റെ ഭാര്യ. ജിനത്ത്, ജിനോദ്, ജിത്ത് എന്നിവര്‍ മക്കളും. സുരേഷ് കുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.












Click it and Unblock the Notifications