അര്‍ഹമായ സീറ്റുകള്‍ വേണം: ദളിത് ക്രൈസ്തവര്‍
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോള്‍ ദളിത് ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് നാഷണല്‍ ദളിത് ക്രിസ്ത്യന്‍ കോണ്‍ഗ്രസ് യുഡിഎഫിനോടാവശ്യപ്പെട്ടു. മാര്‍ച്ച് 19 തിങ്കളാഴ്ച എറണാകുളം റസ്റ് ഹൗസില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗമാണ് ഈ ആവശ്യമുന്നയിച്ചത്.
രാഷ്ട്രീയ കക്ഷികള്‍ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സാമുദായിക പ്രാതിനിധ്യം ഉറപ്പ് വരുത്തുമ്പോള്‍ പട്ടികജാതി വിഭാഗത്തിനൊപ്പം തുല്യ ജനസംഖ്യയുള്ള ദളിത് ക്രൈസ്തവരെ മാറ്റിനിര്‍ത്തുകയാണ് പതിവെന്ന് യോഗം ചൂണ്ടിക്കാട്ടി. വോട്ട് ചെയ്യാന്‍ മാത്രം വിധിക്കപ്പെട്ട ഒരു ജനസമൂഹമായി ദളിത് ക്രൈസ്തവരെ പരിഗണിക്കാന്‍ ഇനി അനുവദിക്കില്ലെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു.
സമ്പത്തും സ്വാധീനശേഷിയുമുള്ള സമുദായങ്ങള്‍ പോലും പിന്നാക്കത്തിന്റെയും ന്യൂനപക്ഷത്തിന്റെയും പേരില്‍ സീറ്റിന് വേണ്ടി സമ്മര്‍ദം ചെലുത്തുമ്പോള്‍ ദളിത് ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങള്‍ ഈ തിരഞ്ഞെടുപ്പിലെങ്കിലും അടിയന്തിരമായി പരിഗണിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications