ഇഎംഎസ് അക്കാദമി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: മാര്‍ക്സിസ്റ് സൈദ്ധാന്തികനും ഐക്യ കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസിന്റ്െ സ്മരണയ്ക്കായി പണികഴിപ്പിച്ച ഇഎംഎസ് അക്കാദമി സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ ് സുര്‍ജിത് ഉദ്ഘാടനം ചെയ്തു.
ഇഎംഎസിന്റെ മൂന്നാം ചരമവാര്‍ഷികദിനമായ മാര്‍ച്ച് 19 തിങ്കളാഴ്ചയാണ് ഇഎംഎസ് അക്കാദമി ഉദ്ഘാടനം ചെയ്യപ്പെട്ടത്. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ അക്കാദമി വളപ്പില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഇ. കെ. നായനാര്‍ അദ്ധ്യക്ഷനായിരുന്നു. പുരോഗമനപരമായ ആശയങ്ങളിലൂടെ കേരളത്തിന്റെ സമഗ്രപുരോഗതിക്ക് വഴികാട്ടിയായ ഇഎംഎസ് രാഷ്ട്രീയത്തിന് അതീതമായി ആദരിക്കപ്പെട്ടുവെന്ന് സുര്‍ജിത് ചൂണ്ടിക്കാട്ടി.
പഠനത്തിനും ഗവേഷണത്തിനുമുള്ള വിപുലമായ സൗകര്യങ്ങളാണ് അക്കാദമിയില്‍ ഒരുക്കിയിട്ടുള്ളത്. പരമ്പരാഗത ശൈലിയില്‍ ചെലവ് കുറഞ്ഞ രീതിയില്‍ നിര്‍മ്മിച്ച അക്കാദമി കെട്ടിടത്തിന്റെ ശില്‍പി ആര്‍ക്കിടെക്ട് ശങ്കറാണ്. അക്കാദമി വളപ്പില്‍ തടാകം നിര്‍മ്മിക്കാനും കൃഷി ആരംഭിക്കാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications