കൊച്ചിയിലും ഫ്രണ്ട്സ് തുടങ്ങി
കൊച്ചി: കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റേഡിയത്തില്‍ ഫ്രണ്ട്സ് ജനസേവന കേന്ദ്രം മാര്‍ച്ച് 19 തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്ന ഏകജാലക സംവിധാനമാണിത്. നേരത്തെ തിരുവനന്തപുരത്ത് മാത്രമാണ് ഫ്രണ്ട്സ് സംവിധാനമുണ്ടായിരുന്നത്.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ വിവിധ വകുപ്പുകളിലൂടെ സര്‍ക്കാരിലേക്ക് അടക്കേണ്ട നികുതികളും ഫീസും അടയ്ക്കാന്‍ സാധിക്കും. തുടക്കത്തില്‍ വൈദ്യുതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, കൊച്ചി നഗരസഭ, റവന്യു വകുപ്പ്, സിവില്‍ സപ്ലൈസ് എന്നീ വകുപ്പുകളിലേക്ക് അടക്കേണ്ട നികുതികളും ഫീസുകളുമാണ് ജനസേവന കേന്ദ്രത്തിലെ കൗണ്ടറുകളില്‍ അടയ്ക്കാന്‍ കഴിയുക.
2400 ചതുരശ്ര അടി സ്ഥലത്ത് നാല് കാബിനുകളിലായി 14 കൗണ്ടറുകളാണ് കേന്ദ്രത്തിലുള്ളത്. പൂര്‍ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കൗണ്ടറുകളില്‍ ചുരുങ്ങിയ സമയം കൊണ്ട് ഫീസുകളും മറ്റും അടയ്ക്കാനാകും.
വിവര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ സജ്ജമാക്കിയ സംവിധാനത്തിന് 17 ലക്ഷം രൂപയാണ് ചെലവ്. സ്റേഡിയത്തിന്റെ കിഴക്ക് ഭാഗത്ത് താഴത്തെ നിലയിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.












Click it and Unblock the Notifications