കുറ്റക്കാര്‍ ആരെന്ന് വ്യക്തം: സുര്‍ജിത്ത്
തിരുവനന്തപുരം: ആയുധ ഇടപാടിലെ കോഴക്കേസില്‍ കുറ്റക്കാര്‍ ആരൊക്കെയാണെന്ന് വ്യക്തമായ നിലയ്ക്ക് അന്വേഷണത്തിന്റെ ആവശ്യം തന്നെയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ ് സുര്‍ജിത്.
സംഭവത്തില്‍ കുറ്റക്കാരെ രക്ഷിക്കാന്‍ ബിജെപി ആദ്യം ശ്രമം നടത്തിയിരുന്നെന്ന് സുര്‍ജിത് പറഞ്ഞു. മുഖ്യമന്ത്രി ഇ. കെ. നായനാര്‍ എഴുതിയ ജിന്നയും വാജ്പേയിയും: ഒരേ മുഖങ്ങള്‍ എന്ന പുസ്തകം മാര്‍ച്ച് 19 തിങ്കളാഴ്ച പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുര്‍ജിത്. സത്യം പുറത്തു വന്ന സ്ഥിതിക്ക് ജുഡീഷ്യല്‍ അന്വേഷണത്തില്‍ അര്‍ത്ഥമില്ല. പാര്‍ലമെന്റില്‍ സംവാദവും ആവശ്യമില്ലെന്ന് സുര്‍ജിത് പറഞ്ഞു.
ജിന്ന സ്വാതന്ത്യ്ര സമരത്തില്‍ പങ്കെടുക്കാതെ മുസ്ലീങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടതു പോലെ വാജ്പേയി ഹിന്ദുത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും സ്വാതന്ത്യ്ര സമരത്തില്‍ നിന്നു മാറിനില്‍ക്കുകയും ചെയ്തുവെന്ന് നായനാരുടെ പുസ്തകത്തെ ഉദ്ധരിച്ച് സുര്‍ജിത് പറഞ്ഞു.












Click it and Unblock the Notifications