കോയമ്പത്തൂര്‍ കേസ്: വാദം മാറ്റിവച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ വാദം കേള്‍ക്കുന്നത് പ്രത്യേക കോടതി ജഡ്ജി ഏപ്രില്‍ 10 ചൊവാഴ്ചയിലേക്ക് മാറ്റിവച്ചു.
മാര്‍ച്ച് 20 ചൊവാഴ്ച കോടതിയില്‍ കേസിലെ പ്രധാനപ്രതികളായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദ്നിയും നിരോധിക്കപ്പെട്ട അല്‍ ഉമ്മയുടെ നേതാവ് എസ്.എ.പാഷയുമടക്കും 167 പ്രതികളും ഹാജരായി.
വക്കീലിനെ നിയോഗിക്കാന്‍ സമയം അനുവദിക്കണമെന്ന് പാഷ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കല്‍ നീട്ടിവച്ചത്.












Click it and Unblock the Notifications