ഗുജറാത്തില്‍ നേരിയ ഭൂചലനം
പൂനെ : ഗുജറാത്തിലെ ഭുജില്‍ മാര്‍ച്ച് 19 തിങ്കളാഴ്ച അര്‍ദ്ധരാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു.
പൂനെയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍ ഭൂചലനത്തിന്റെ ശക്തി 4.7 റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തി. എന്നാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാത്രി 1.38 നാണ് ചലനമനുഭവപ്പെട്ടത്.
മഹാരാഷ്ട്രയിലെ കൊയ്നയിലും തിങ്കളാഴ്ച രാത്രി ഭൂചലനം അനുഭവപ്പെട്ടു. പക്ഷെ റിക്ടര്‍ സ്കെയിലില്‍ 3.7 മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.












Click it and Unblock the Notifications