ഇന്ത്യയില്‍ 30 ലക്ഷം എയ്ഡ്സ് രോഗികള്‍
ദില്ലി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം എയ്ഡ്സ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കവിഞ്ഞുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
കഴിഞ്ഞ വര്‍ഷം എച്ച്ഐവി ബാധിച്ചവരുടെ എണ്ണം ഏകദേശം 30 ലക്ഷമാണെന്ന് നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (നാകോ) നടത്തിയ പഠനത്തില്‍ വെളിവായി. മയക്കുമരുന്ന് കുത്തിവയ്പ്പിലൂടെയും സ്വവര്‍ഗരതിയിലൂടെയും എയ്ഡ്സ് ബാധിച്ചവരുടെ എണ്ണം കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ഇത് ഏകദേശം 40 ലക്ഷത്തിനടത്ത് വരുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
എച്ച്ഐവി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നത് പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും 232 കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്താണ് നാകോ പഠനം നടത്തിയത്.












Click it and Unblock the Notifications