മലയാളി വ്യാപാരിയെ സാഹസികമായി രക്ഷപ്പെടുത്തി
ദില്ലി: എട്ട് ദിവസം അധോലോക സംഘക്കാര്‍ തടവില്‍ വെച്ച മലയാളി വ്യവസായി സിദ്ദിക്കിനെ കമാന്റോ ഓപ്പറേഷനിലൂടെ സിബിഐ രക്ഷപ്പെടുത്തി. അബുദാബിയില്‍ വ്യവസായിയായ സിദ്ദിക്കിനെ ദില്ലി വിമാനത്താവളത്തില്‍ വെച്ചാണ് മാര്‍ച്ച് 11ന് അധോലോകസംഘം തട്ടിക്കൊണ്ടുപോയത്.
മലയാളി വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ അധോലോക കിഡ്നാപ്പിംഗ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം സിബിഐ ശക്തിപ്പെടുത്തും.
സിദ്ദിക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ മൂന്ന് അധോലോക സംഘാംഗങ്ങളെ കമാന്റോ സംഘം വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. ഛോട്ടാ ഷക്കീലിന്റെയും ബബ്ലൂ ശ്രീവാസ്തവയുടെയും സംഘത്തില്‍ പെടുന്നവരാണ് ഇവരെന്നാണ് കരുതുന്നത്.
സംഘത്തില്‍ പെട്ട ചിലരെ സിബിഐ അറസ്റ ്ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ വലയില്‍ വീഴ്ത്താനുള്ള ശ്രമത്തിലാണ് സിബിഐ.
രാകേഷ് ശര്‍മ, വിപിന്‍ ചൗധരി, കാര്‍ത്തിക് സുഹ്മ്രണ്യന്‍, വിജയ് തോറാക് എന്ന സന്തോഷ് എന്നിവരാണ് അറസ്റ് ചെയ്യപ്പെട്ടത്. സര്‍വ്പ്രിയാ വിഹാര്‍ റസിഡന്‍ഷ്യല്‍ കോളനിയിലെ ഒരു ഫ്ലാറ്റിലാണ് സിദ്ധിക്കിനെ ബന്ദിയാക്കി വെച്ചിരുന്നത്.












Click it and Unblock the Notifications