നിതീഷിന് റെയില്‍വെയുടെ ചുമതല
ദില്ലി: കേന്ദ്ര കൃഷിമന്ത്രി നിതീഷ് കുമാറിന് റെയില്‍വെയുടെ അധികച്ചുമതല നല്‍കി. കേന്ദ്ര റെയില്‍വെമന്ത്രി മമതാബാനര്‍ജി രാജിവച്ചതിനെത്തുടര്‍ന്നാണിത്. ആയുധകോഴ വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് മമതാ ബാനര്‍ജി രാജിവച്ചത്.
പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിതീഷ് കുമാറിന് അധികച്ചുമതല നല്‍കുന്നതെന്ന് രാഷ്ട്രപതിഭവനില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
രണ്ടാമത് വാജ്പേയി മന്ത്രിസഭയില്‍ നിതീഷ് കുമാര്‍ റെയില്‍വെ മന്ത്രിയായിരുന്നു. 1999ല്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹം കൃഷിമന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്തത്.












Click it and Unblock the Notifications