വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി ലോക്സഭ നിര്‍ത്തിവെച്ചു
ദില്ലി: പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടുന്നതിനിടയില്‍ ലോക്സഭ ഈ വര്‍ഷത്തേക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി. ആയുധക്കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചത്.
വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കിയ ഉടന്‍ തന്നെ സ്പീക്കര്‍ സഭ നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹളത്തെത്തുടര്‍ന്ന് ലോക്സഭ ഉച്ചവരെയും രാജ്യസഭ വൈകുന്നേരം നാലു മണിവരെയും ആണ് യോഗം പിരിഞ്ഞത്.
ലോക്സഭാ സ്പീക്കര്‍ സഭയില്‍ എത്തുന്നതിനു മുമ്പു തന്നെ പ്രതിപക്ഷാംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ നിന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. അച്ചടക്കം പാലിക്കാനുള്ള സ്പീക്കറുടെ നിരന്തരമായ അഭ്യര്‍ത്ഥനകള്‍ അവര്‍ ചെവിക്കൊള്ളാത്തതിനെത്തുടര്‍ന്ന് അദ്ദേഹം സഭ ഉച്ചവരെ പിരിഞ്ഞതായി പ്രഖ്യാപിച്ചു.
രാജ്യസഭ തുടങ്ങി എട്ടു മിനിറ്റിനുള്ളില്‍ തന്നെ സഭ പിരിഞ്ഞതായി ചെയര്‍മാന്‍ കൃഷന്‍ കാന്ത് അറിയിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ധനകാര്യചര്‍ച്ചകള്‍ ഈ ആഴ്ച തന്നെ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന സ്പീക്കറുടെയും രാജ്യസഭാ ചെയര്‍മാന്റെയും അപേക്ഷകള്‍ പ്രതിപക്ഷം ചെവിക്കൊണ്ടില്ല.












Click it and Unblock the Notifications