സര്‍ക്കാര്‍ തെറ്റ് ചെയ്തിട്ടില്ല: വാജ്പേയി
ദില്ലി: ആയുധ ഇടപാട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി വാജ്പേയി .
മാര്‍ച്ച് 20 ചൊവാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അദ്ദേഹം നിരാകരിച്ചു. പാര്‍ലമെന്റില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തോട് പ്രതിപക്ഷം വിമുഖത കാട്ടുകയാണ്.
യാതൊരു ചര്‍ച്ചയുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ ജനാധിപത്യം തന്നെ നിലനില്‍ക്കില്ലെന്ന് ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി പറഞ്ഞു.
പാര്‍ലെമെന്റില്‍ അവിശ്വാസപ്രമേയത്തെ നേരിടാനോ വിശ്വാസപ്രമേയം അവതരിപ്പിക്കാനോ സര്‍ക്കാര്‍ തയ്യാറാണ്. അഴിമതി നടന്നിട്ടുണ്ടെന്ന് തെളിവൊന്നുമില്ലെങ്കിലും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവച്ചത് പ്രശ്നത്തെ കേന്ദ്രം എങ്ങനെയാണ് സമീപിക്കുന്നത് എന്നതാണ് വ്യക്തമാക്കുന്നത്-അദ്ദേഹം വിശദീകരിച്ചു.












Click it and Unblock the Notifications