സര്‍ക്കാരിനെതിരെ ക്രൈം കേസ് കൊടുക്കും

കൊച്ചി: കള്ളക്കേസുണ്ടാക്കി പീഡിപ്പിച്ചെന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു കോടി രൂപ നഷ്ടപരിഹാരത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് ക്രൈം വാരിക ചീഫ് എഡിറ്റര്‍ നന്ദകുമാര്‍ അറിയിച്ചു.

ക്രൈം ഓഫീസ് നിയമവിരുദ്ധമായി സീല്‍ ചെയ്ത പൊലീസ് രേഖകള്‍ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോവുകയായിരുന്നുവെന്ന് മാര്‍ച്ച് 20 ചൊവാഴ്ച നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. കോഴിക്കോട് പെണ്‍വാണിഭ ക്കേസുമായി ബന്ധപ്പെട്ട് തയാറാക്കിയ റിപ്പോര്‍ട്ട് താന്‍ മോഷ്ടിച്ചുവെന്നത് കള്ളക്കഥയാണെന്നും പീഡിപ്പിക്കാനും അപകീര്‍ത്തിപ്പെടുത്താനുമാണ് കേസ് കെട്ടിച്ചമച്ചതെന്നും നന്ദകുമാര്‍ ആരോപിച്ചു.

പത്രങ്ങള്‍ ഓഫീസ് രേഖയായി സൂക്ഷിക്കുന്ന ഫയലുകള്‍ കണ്ടെടുത്ത് കേസ് ഫയല്‍ ചെയ്യാനാവില്ലെന്ന സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ ലംഘിച്ചു. കേസില്‍ അറസ്റ് ചെയ്യപ്പെടാതിരിക്കുന്നതിന് തിരുവനന്തപുരം ജില്ലാക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് 25 ദിവസത്തോളം താന്‍ ഒളിവിലായിരുന്നെന്ന് നന്ദകുമാര്‍ പറഞ്ഞു.

കോഴിക്കോട് പെണ്‍വാണിഭക്കേസില്‍ മുന്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് പ്രതിയെന്ന് കല്ലട സുകുമാരന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതായി നന്ദകുമാര്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് ഏത് മന്ത്രിയാണെന്ന് അറിയില്ലെന്നാണ്. ഇടതുമുന്നണി കണ്‍വീനര്‍ വി. എസ്. അച്യുതാന്ദനുമായി അടുത്ത ബന്ധമുള്ള കല്ലട സുകുമാരനെയും അച്യുതാനന്ദനെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു കേസിലെ മറ്റൊരുദ്ദേശ്യമെന്നും നന്ദകുമാര്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+