സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവച്ചു
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എം.എസ്. ജോസഫ് മാര്‍ച്ച് 20 ചൊവാഴ്ച രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു.
മാര്‍ച്ച് 16 വെള്ളിയാഴ്ച തന്നെ ഗവര്‍ണര്‍ക്ക് എം.എസ്. ജോസഫ് രാജി നല്‍കിയിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസില്‍ നിന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കമ്മീഷന്‍ സെക്രട്ടറിക്കാണ് കമ്മീഷണറുടെ താല്‍ക്കാലിക ചുമതല.
തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവാഴ്ചയോ ബുധനാഴ്ചയോ പുറപ്പെടുവിക്കാനിടയുണ്ട്.












Click it and Unblock the Notifications