സിപിഎം കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചേക്കും
തിരുവനന്തപുരം: ഇടതുമുന്നണിയിലെ ചെറു ഘടകകക്ഷികള്‍ക്ക് കഴിഞ്ഞതവണ ലഭിച്ച സീറ്റുകള്‍ ലഭിച്ചേക്കില്ല. വിജയസാധ്യതയുള്ള ചില ഘടകക്ഷിസീറ്റുകള് സ്വന്തമാക്കാനുള്ള സിപിഎം നീക്കത്തെത്തുടര്ന്നാണിത്. എന്‍സിപി, ആര്‍എസ്പി, ജനതാദള്‍ എന്നീ കക്ഷികള്‍ക്കാണ് സിപിഎമ്മിന്റെ നീക്കത്തില്‍ കൂടുതല്‍ നഷ്ടം സംഭവിക്കുക.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷകളില് നിന്ന് പിടിച്ചെടുത്ത ചില സീറ്റുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മികച്ച പ്രകടനം നടത്തിയതാണ് നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരമൊരു നീക്കത്തിന് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്എസ്പിയില് നിന്ന് പിടിച്ചെടുത്ത കൊല്ലത്തും എന്‍സിപിക്ക് നല്കിക്കൊണ്ടിരുന്ന കണ്ണൂരിലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിരുന്നു. കൂടാതെ ജനതാദളില്‍ നിന്ന് പിടിച്ചെടുത്ത മൂവാറ്റു പുഴയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാനും സാധിച്ചു.
പാര്‍ട്ടിക്ക് വേരോട്ടമുള്ള മണ്ഡലങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ കൂടുതല്‍ സീറ്റുകള്‍ നേടാമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാല്‍ മുന്നണിയിലെ പ്രബലകക്ഷികളായ സിപിഐയെയും കേരള കോണ്‍ഗ്രസിനെയും പിണക്കാന്‍ സിപിഎം തയ്യാറല്ല. പകരം ദുര്ബലകക്ഷികളായ ആര്‍എസ്പി, എന്‍സിപി, ജനതാദള്‍ എന്നിവരുടെ സീറ്റില്‍ പിടിമുറുക്കാനാണ് പാര്‍ട്ടി തീരുമാനം.
സിപിഎമ്മിന് നല്ല അടിത്തറയുള്ള കൊല്ലത്ത് പാര്‍ട്ടിക്ക് ഒരു എംഎല്‍എ മാത്രമേയുളളൂ. കൂടുതല്‍ പേരും സിപിഐയില്‍ നിന്നാണ്. മറ്റുള്ളവ ആര്‍എസ്പിയുടെ പക്കലും. സിപിഐയെ പിണക്കാന്‍ സാധിക്കാത്തതിനാല്‍ തല്ക്കാലം ആര്‍എസ്പിയുടെ സീറ്റുകളില്‍ തന്നെയാണ് സിപിഎമ്മിന്റെ നോട്ടം. കഴിഞ്ഞ തവണ ആര്‍എസ്പി ആറു സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. പാര്‍ട്ടി പിളര്‍ന്ന കാര്യം ചൂണ്ടിക്കാട്ടി സിപിഎം ഇത്തവണ ആര്‍എസ്പിക്ക് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കാനിടയില്ല.
11 സീറ്റുകളില്‍ ഇത്തവണയും മത്സരിക്കുമെന്ന് എന്‍സിപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് അത്രയും സീറ്റുകള്‍ കിട്ടാന്‍ സാധ്യതയില്ല. മന്ത്രി വി.സി. കബീര്‍ മത്സരിച്ച ഒറ്റപ്പാലം, തിരുവനന്തപുരം ഈസ്റ്, കണ്ണൂര്‍ തുടങ്ങിയ എന്‍സിപി സീറ്റുകളില്‍ ഇതിനകം തന്നെ സിപിഎം കണ്ണുവച്ചു കഴിഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications