പിള്ളയ്ക്ക് ജയിലില്‍ പിറന്നാള്‍
തിരുവനന്തപുരം: ഗ്രാഫൈറ്റ് കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയുടെ പിറന്നാള്‍ ജയിലില്‍ ആഘോഷിച്ചു.
മാര്‍ച്ച് 18 ഞായറാഴ്ചയായിരുന്നു പിള്ളയുടെ 67-ാം പിറന്നാള്‍. അതീവ രഹസ്യമായിട്ടായിരുന്നു ലഘുവായ ആഘോഷം. വീട്ടുകാര്‍ മാത്രം പങ്കെടുത്തു. ജയിലില്‍ പ്രത്യേക സെല്ലിലാണ് പിള്ളയെ പാര്‍പ്പിച്ചിരിക്കുന്നത്.
അതേ സമയം മാര്‍ച്ച് 19 തിങ്കളാഴ്ച പിള്ളയ്ക്ക് ധാരാളം സന്ദര്‍ശകരുണ്ടായിരുന്നു. യുഡിഎഫ് നേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍.
കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി എം.എം. ഹസന്‍, എംഎല്‍എമാരായ ഉമ്മന്‍ചാണ്ടി, തമ്പാനൂര്‍ രവി, ഏഴുകോണ്‍ നാരായണന്‍, ജോണി നെല്ലൂര്‍, ആര്‍എസ്പി(ബി) നേതാവ് കെ.പി. ശങ്കരദാസ് , ചലച്ചിത്ര സംവിധായകന്‍ ഷാജി കൈലാസ്, നടന്‍ മണിയന്‍ പിള്ള രാജു എന്നിവര്‍ പിള്ളയെ സന്ദര്‍ശിച്ചവരില്‍ പെടുന്നു. ഒരു ദിവസം വൈകിയാണെങ്കിലും പിള്ളയ്ക്ക് പിറന്നാള്‍ ആശംസ നേരാന്‍ ആരും മറന്നില്ല.












Click it and Unblock the Notifications