ഫിജിയില്‍ ആഗസ്ത് 27ന് തിരഞ്ഞെടുപ്പ്
സുവ: ഈ വര്‍ഷം ആഗസ്ത് 27ന് ഫിജിയില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സര്‍ക്കാര്‍ അറിയിച്ചു.
വാര്‍ത്താവിതരണ മന്ത്രി റാതു കുബുബോല മാര്‍ച്ച് 20 ചൊവാഴ്ച അറിയിച്ചതാണ് ഇക്കാര്യം. ഇടക്കാല സര്‍ക്കാരിന്റെ മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. എങ്കിലും അന്തിമതീരുമാനമെടുക്കേണ്ടത് പ്രസിഡന്റ് റാതു ജോസഫാ ഇലോയിലോ ആണെന്ന് കുബുബോല അറിയിച്ചു.
പട്ടാളഭരണകൂടത്തെ അധികാരത്തിലേറ്റിയതിന് പ്രസിഡന്റ് ഇലോയിലോക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ആഗസ്തില്‍ തന്നെ നടത്തണമെന്ന് ഇലോയിലോയും വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications