ഷേഖ് ഹസീന ഏപ്രിലില്‍ സ്ഥാനമൊഴിയും
ധാക്ക: ജൂണില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 17 ന് താന്‍ സ്ഥാനമൊഴിയുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന പറഞ്ഞു.
തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു നിഷ്പക്ഷ കെയര്‍ടേക്കര്‍ ഭരണസംവിധാനത്തിന് താന്‍ അധികാരം കൈമാറുമെന്ന് മാര്‍ച്ച് 20 ചൊവാഴ്ച ഹസീന അറിയിച്ചു. അവാമി ലീഗിന്റെ മുതിര്‍ന്ന നേതാക്കളോട് സംസാരിക്കുകയായിരുന്നു ഷേഖ് ഹസീന.
ജൂണ്‍ 23 നാണ് ഷേഖ് ഹസീന അഞ്ചു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ മഴക്കാലം തുടങ്ങുന്നതിന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്താനാണ് താന്‍ സ്ഥാനമൊഴിയുന്നതെന്ന് ഹസീന പറഞ്ഞു.
റിട്ട. സുപ്രീംകോടതി ചീഫ് ജസ്റിസ് കെയര്‍ ടേക്കര്‍ പ്രധാനമന്ത്രിയായുള്ള ഒരു നിഷ്പക്ഷ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലായിരിക്കണം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് ബംഗ്ലാദേശ് ഭരണഘടന നിര്‍ദേശിക്കുന്നുണ്ട്. ഈ ഭരണഘടനാ വ്യവസ്ഥ പാലിക്കാനാണ് ഷേഖ് ഹസീന അധികാരമൊഴിയുന്നത്.












Click it and Unblock the Notifications