സോണിയയെ ബിജെപി വെല്ലുവിളിക്കുന്നു
ദില്ലി: ആയുധഇടപാടില്‍ കോഴ വാങ്ങിയെന്ന ആരോപണത്തെ കുറിച്ച് നേരിട്ട ചര്‍ച്ചയാവാമെന്ന് ബിജെപി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെ വെല്ലുവിളിച്ചു .ദൂരദര്‍ശനില്‍ മുഖാമുഖ സംവാദത്തിനാണ് ബിജെപി സോണിയയെ വെല്ലുവിളിച്ചിരിക്കുന്നത്.
ചര്‍ച്ച വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടും സോണിയ പാര്‍ലമെന്റില്‍ അതിന് തയ്യാറായില്ല. ആ നിലക്ക് ടിവിയില്‍ ഒരു സംവാദത്തിന് സോണിയ ഒരുക്കമാണെങ്കില്‍ തങ്ങള്‍ തയ്യാറാണ്-ബിജെപി വക്താവ് വിജയ്കുമാര്‍ മല്‍ഹോത്ര പറഞ്ഞു.
രാജിതീരുമാനം അറിയിച്ചുകൊണ്ട് മുന്‍പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് ദൂരദര്‍ശനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തതില്‍ തെറ്റൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ രാജിയെ കുറിച്ച് വിശദീകരിക്കാന്‍ മന്ത്രിമാര്‍ക്ക് അവകാശമുണ്ട്. അതിനുള്ള അവസരം ലഭിക്കാത്തതുകൊണ്ടാണ് ഫെര്‍ണാണ്ടസ് ദൂരദര്‍ശനില്‍ ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications