കൊപ്രയുടെ താങ്ങുവില വര്‍ദ്ധിപ്പിച്ചു
ദില്ലി: കൊപ്രയുടെ പുതുക്കിയ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒരു ക്വിന്റലിന് 3,300 രൂപയാണ് പുതിയ താങ്ങുവില. ഉണ്ടകൊപ്രയുടേത് ക്വിന്റലിന് 3,550 രൂപയായിരിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 50 രൂപ കൂടുതലാണിത്.
മാര്‍ച്ച് 21 ബുധനാഴ്ച കേന്ദ്രകൃഷിമന്ത്രി നിതീഷ് കുമാര്‍ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. താങ്ങുവില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കൊപ്രയുടെ ഉല്പാദനവും കൂടുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്) തന്നെയായിരിക്കും കൊപ്രയുടെ വില ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക.












Click it and Unblock the Notifications