ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് മരണം
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ നാരായണപുരിക്കടുത്ത് വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് പേര്‍ തല്‍ക്ഷണം മരണമടഞ്ഞു.
മാര്‍ച്ച് 21 ബുധനാഴ്ച യെലഹങ്കയിലുള്ള വ്യോമസേനാ കേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന എംഐ-8 ഹെലികോപ്ടറാണ് നാരായണപുരി റെയില്‍വെ പാളത്തിന് സമീപത്തായി തകര്‍ന്നുവീണത്.
ഹെലികോപ്ടര്‍ പറത്തിയിരുന്ന സ്ക്വാഡ്രണ്‍ ലീഡര്‍ എ. കെ. സിംഗ്, ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഹെബല്‍ക്കര്‍, ഫ്ലൈറ്റ് എഞ്ചിനിയര്‍ല ചൗഹാന്‍, ട്രെയിനികളായ മിശ്ര, റെഡ്ഡി എന്നിവരാണ് മരണമടഞ്ഞത്. രണ്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിപ്പോയിരുന്നു. അപകട കാരണം അറിവായിട്ടില്ല.












Click it and Unblock the Notifications