ജഡേജ-അദിതി വിവാഹം മാര്‍ച്ച് 30ന്
ദില്ലി: ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം അജയ് ജഡേജയും രാജിവെച്ച സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാജറ്റ്ലിയുടെ മകള്‍ അദിതിയും തമ്മിലുള്ള വിവാഹം മാര്‍ച്ച് 30ന് നടക്കുമെന്ന് അറിയുന്നു. ക്രിക്കറ്റ് വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
രാജിവെച്ച പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ദില്ലിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ വീട്ടില്‍വച്ചായിരിക്കും വിവാഹം നടക്കുകയെന്ന് അറിയുന്ന ു. ചില സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കല്യാണകാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications