കശ്മീരില്‍ 9 തീവ്രവാദികളെ കൊന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സൈന്യവും പൊലീസും ചേര്‍ന്ന് നടത്തിയ നീക്കത്തില്‍ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മാര്‍ച്ച് 20 ചൊവാഴ്ച രാത്രിയാണ് സംഘട്ടനം നടന്നത്.
രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും റോന്തു ചുറ്റുന്നതിനിടയില്‍ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് വക്താക്കള്‍ അറിയിച്ചു.
ഉടന്‍ തന്നെ തിരിച്ചടിച്ച സൈനികര്‍ സംഭവസ്ഥലത്തുവച്ചു തന്നെ ഒമ്പത് തീവ്രവാദികളെ കൊന്നു. പോരാട്ടം ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications