വ്യവസായി സിദ്ധിക്കിന്റെ ഭാര്യക്ക് ഭീഷണി
ദില്ലി: അധോലോകസംഘത്തിന്റെ പിടിയില്‍ നിന്ന് സിബിഐ സാഹസികമായി രക്ഷപ്പെടുത്തിയ മലയാളി വ്യവസായി സിദ്ധിക്കിന്റെ ഭാര്യക്ക ് അധോലോകസംഘങ്ങളില്‍ നിന്നും ഭീഷണി. അന്തര്‍ദേശീയശൃംഖലയായി പ്രവര്‍ത്തിക്കുന്ന അധോലോകസംഘം പല തവണ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയതായി അബുദാബിയില്‍ കഴിയുന്ന സിദ്ധിക്കിന്റെ ഭാര്യ റഹ്മത്ത് പറഞ്ഞു.
അബുദാബിയില്‍ നിന്നുതന്നെയാണ് അധോലോകസംഘം റഹ്മത്തിനെ ഫോണില്‍ വിളിച്ചതെന്നാണ് കരുതുന്നത്. രാജ്യാന്തര ബന്ധമുള്ള അധോലോക സംഘമാണ് സിദ്ധിക്കിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് സിബിഐ പറയുന്നത്. അധോലോകനായകന്‍ ബബ്ലു ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ഛോട്ടാ ഷക്കീലുമായും ബന്ധമുണ്ട്.
സംഘത്തില്‍ പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. അറസ്റ് ചെയ്യപ്പെട്ടവരില്‍ നിന്നു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.












Click it and Unblock the Notifications