കോഴ: സോണിയയുമായി സംവാദമാകാം
ദില്ലി: ആയുധഇടപാടിലെ അഴിമതിയെ കുറിച്ച് ടെഹല്‍ക പുറത്തുവിട്ട വിവരങ്ങളെ കുറിച്ച് പ്രതിപക്ഷ നേതാവ് സോണിയാഗാന്ധിയുമായി ദൂരദര്‍ശനില്‍ സംവാദമാകാമെന്ന് വാര്‍ത്താ വിനിമയ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാന്‍ സോണിയക്ക് അവസരം നല്‍കുമെന്നും സുഷമാ സ്വരാജ് പറഞ്ഞു.
ദൂരദര്‍ശനില്‍ നടക്കുന്ന സംവാദത്തില്‍ പങ്കെടുക്കാന്‍ സോണിയാ ഗാന്ധി തയ്യാറാണെങ്കില്‍ അതിന് അവസരമൊരുക്കുന്നതിന് സര്‍ക്കാരിന് സന്തോഷമേയുള്ളൂ. ഇത് പ്രധാനപ്പെട്ട സമയത്തു തന്നെ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യും- സുഷമാ സ്വരാജ് പറഞ്ഞു.
സോണിയാഗാന്ധി നല്‍കിയ ഒരു കത്തില്‍ ഇതു സംബന്ധിച്ച് പരാതിയുയര്‍ത്തിയിരുന്നു.
പാര്‍ലമെന്റിലും സോണിയക്ക് കോഴവിവാദം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കാവുന്നതാണ്. ഇത് ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം ചെയ്യും.
രാജി സംബന്ധിച്ച പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ അറിയിപ്പ് ഒരു പ്രത്യേക വാര്‍ത്ത എന്ന നിലയില്‍ സംപ്രേഷണം ചെയ്യാന്‍ പ്രസാര്‍ ഭാരതി വാര്‍ത്താ വിഭാഗം തീരുമാനിക്കുകയായിരുന്നുവെന്നും സുഷമ പറഞ്ഞു.












Click it and Unblock the Notifications